ദുബൈ: അമ്മയുടെ മരണവാർത്തയറിഞ്ഞ് പ്രവാസി മലയാളി ഹൃദയംപൊട്ടി മരിച്ചു. ദുബൈയിയിലെ ഉം അൽ ഖ്വയ്നിൽ 20 വർഷമായി തുന്നൽക്കടയിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ അനിൽ കുമാർ ഗോപിനാഥനാണു അമ്മയുടെ മരണവാർത്തയറിഞ്ഞ് കുഴഞ്ഞുവീണു മരിച്ചത്.[www.malabarflash.com]
കഴിഞ്ഞ വ്യാഴാഴ്ചയാണ് അനിൽ കുമാറിന്റെ അമ്മ കൗസല്യ മരിക്കുന്നത്. അന്നുതന്നെ ദുബൈയിയിലുള്ള അനിലിന്റെ സഹോദരൻ സന്തോഷ് ഇതു സംബന്ധിച്ച് വിവരമറിയിച്ചു. സന്തോഷ് അന്നുതന്നെ കൊല്ലത്തെ വീട്ടിലേക്കു പുറപ്പെട്ടു. വെള്ളിയാഴ്ച നാട്ടിലേക്കു പുറപ്പെടാനിരിക്കെ, അന്നു രാവിലെ അനിൽ കുമാറിനെ താമസസ്ഥലത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തി.

ഉടൻ തന്നെ സുഹൃത്തുക്കൾ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
No comments:
Post a Comment