ബദിയഡുക്ക: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാസര്‍കോട് ചൂരി നൂറുല്‍ ഹുദ മസ്ജിദ് ഇമാം മുണ്ട്യത്തടുക്ക വമ്പത്തടുക്കയിലെ അബ്ബാസ് മുസ്ലിയാരുടെ മകന്‍ മുഹമ്മദ് മിദ്ലാജ്(18)ആണ് മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ബദിയഡുക്ക മുണ്ട്യത്തടുക്ക പള്ളം ഗുണാജെ റോഡിലായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ മിദ്ലാജിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ മുണ്ട്യത്തടുക്കയിലെ അവിനാഷ് (24), മുത്തു എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ അവിനാഷിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മുണ്ട്യത്തടുക്ക പള്ളിയില്‍ നിന്നും വന്‍മ്പത്തടുക്കയിലെ വീട്ടിലേക്ക് പോകുന്നകിനിടെയാണ് മിദ്ലാജ് അപകടത്തില്‍ പെട്ടത്.
മാതാവ്: റുഖിയ. സഹോദരങ്ങള്‍: അമീര്‍, ഹമീദ്, അര്‍ഷാദ്, കബീര്‍, ഫാറൂഖ്, ഹസീന, ഫര്‍സാന, ഫൈറൂസ.
No comments:
Post a Comment