Latest News

അമീര്‍ ഹൈദര്‍ഖാന്‍: പുസ്തകം പ്രകാശനം ചെയ്തു

ഉദുമ: ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകരില്‍ പ്രമുഖനായ അമീര്‍ ഹൈദര്‍ഖാന്റെ ജീവിതത്തെ ആസ്പദമാക്കി സിപിഐ എം പൊളിറ്റ് ബ്യൂറോ മുന്‍ അംഗം മുഹമ്മദ് അമീന്‍ എഴുതിയ 'അമീര്‍ ഹൈദര്‍ഖാന്‍ ഐതിഹാസിക കമ്യൂണിസ്റ്റ്' ഇംഗ്ളീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്തു.[www.malabarflash.com]

ഉദുമയില്‍ ചെഗുവേര അനുസ്മരണ സമ്മേളനത്തില്‍ എം ബി രാജേഷ് എംപി, കെ കുഞ്ഞിരാമന്‍ എംഎല്‍എക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. സിപിഐ എം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ഡോ. സി ബാലന്‍ എന്നിവര്‍ ചേര്‍ന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകം ചിന്താ പബ്ളിക്കേഷനാണ് പ്രസിദ്ധീകരിച്ചത്.

ബ്രിട്ടീഷ് ഇന്ത്യയിലെ പാകിസ്ഥാനില്‍ ജനിച്ച അമീര്‍ ഹൈദര്‍ ഖാന്‍ ഒന്നാം ലോക മഹായുദ്ധ കാലത്ത് കപ്പല്‍ തൊഴിലാളിയായി നടത്തിയ ലോക സഞ്ചാരത്തിനിടെ അമേരിക്കയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നു. തുടര്‍ന്ന് സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് സര്‍വകലാശാലയിലേക്ക് പഠനത്തിനും പരിശീലനത്തിനുമായി നിയോഗിക്കപ്പെട്ടു. പഠനത്തിന് ശേഷം കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കാനായി ഇന്ത്യയിലെത്തി. ഹൈദര്‍ഖാന്റെ ഇടപെടലിനെ തുടര്‍ന്നാണ് സുന്ദരയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.