പിലാത്തറ: ഞായറാഴ്ച പുലർച്ചെ പിലാത്തറ ദേശീയപാതയിൽ മേരീമാതാ സ്കൂളിന് സമീപം ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു. കോഴിക്കോട് നിന്ന് വരികയായിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു.[www.malabarflash.com]
അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ കാർ ഡ്രൈവർ കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി പി.വി.ഫവാസിനെ(26) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും കാഞ്ഞങ്ങാട് ചിത്താരിയിലെ സി.പി.റുബീന(16)യെ പരിയാരത്ത് തീവ്രപരിചരണ വിഭാഗത്തിലും പരുക്കേറ്റ ബസ് യാത്രികൻ പരിയാരത്തെ രാജനെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരുക്കേറ്റ ചിത്താരിയിലെ മറിയം(45), അജേഷ് കൂത്തുപറമ്പ്, പ്രേംകുമാർ കുഞ്ഞിമംഗലം, പവിത്ര ഏഴിമല, പ്രസന്ന കുറ്റൂർ എന്നിവർക്ക് പ്രാഥമിക ചികിത്സ നൽകി.

No comments:
Post a Comment