Latest News

മുത്തലാഖ് ബില്‍ പിന്‍വലിക്കണമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്റെ കരട് രൂപവത്കരണത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച നടത്തിയില്ലെന്നും എ.ഐ.എം.പി.എല്‍.ബി (ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്).[www.malabarflash.com]

ബില്ലുമായി ബന്ധപ്പെട്ട അതൃപ്തി ബോര്‍ഡ് പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുമെന്ന് എ.ഐ.എം.പി.എല്‍.ബി വക്താവ് സജ്ജാദ് നോമാനി അറിയിച്ചു. ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുമെന്നും നോമാനി കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിനു ശേഷമായിരുന്നു എ ഐ എം പി എല്‍ ബിയുടെ പ്രതികരണം. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് എതിര്‍പ്പുമായി എ ഐ എം പി എല്‍ ബി രംഗത്തെത്തിയിരിക്കുന്നത്.

ഒറ്റയടിക്ക് മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും വിഷയത്തില്‍ നിയമനിര്‍മാണം നടത്തണമെന്നും ഓഗസ്റ്റില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. 

ആറുമാസമായിരുന്നു ഇതിനായി പാര്‍ലമെന്റിന് കോടതി സമയപരിധി നല്‍കിയിരുന്നത്. ഇതിന്‍പ്രകാരമാണ് സര്‍ക്കാര്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും മൂന്നുവര്‍ഷം തടവ് ലഭിക്കാവുന്നതുമാക്കുന്ന ബില്‍ തയ്യാറാക്കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.