Latest News

സ്വകാര്യ സ്‌ക‌ൂൾ പ്രധാനാധ്യാപികയ‌ുടെ മരണം: സഹപ്രവർത്തകൻ അറസ്‌റ്റിൽ

പെരിന്തൽമണ്ണ: പ‌ുത്തനങ്ങാടിയിലെ സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്‌ക‌ൂൾ പ്രധാനാധ്യാപിക ഫൗസിയയ‌ുടെ മരണവുമായി ബന്ധപ്പെട്ട് അതേ സ്കൂളിലെ അധ്യാപകനായിരുന്ന നെന്മിനി സ്വദേശി ചെമ്പൻക‌ുഴിയിൽ അബ്‌ദ‌‌ുൽ റഫീഖ് ഫൈസിയെ (36) പോലീസ് അറസ്‌റ്റ‌് ചെയ്‌ത‌ു.[www.malabarflash.com]

ആത്മഹത്യാ പ്രേരണക്ക‌ുറ്റം ച‌ുമത്തിയാണ് അറസ്‌റ്റെന്ന‌് പോലീസ് അറിയിച്ച‌ു.

കഴിഞ്ഞ മാസം അഞ്ചിനാണ് ഫൗസിയയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദ‌ുര‌ൂഹത ഉണ്ടെന്ന് ആരോപിച്ച് വീട്ട‌ുകാര‌ും ആക്‌ഷൻ കമ്മിറ്റി പ്രവർത്തകര‌ും പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.പി.മോഹനചന്ദ്രന് പരാതി നൽകിയിര‌‌ുന്ന‌ു.

സിഐ ടി.എസ്.ബിന‌ു, എസ്ഐ വി.കെ. കമറ‌ുദ്ദീൻ എന്നിവര‌ുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌‌റ്റ‌് ചെയ്‌തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.