പട്ടാന്പി: സുഹൃത്തുക്കൾക്ക് വാട്സ് ആപ്പ് സന്ദേശം നൽകി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ ആളെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടാന്പി മരുതൂർ സ്വദേശിയും ലോട്ടറികച്ചവടക്കാരനുമായ ഉമ്മറിനെയാണ് പട്ടാന്പി സിഐ രമേഷ്കുമാർ അറസ്റ്റുചെയ്തത്. [www.malabarflash.com]
ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾ ഡിവൈഎഫ്ഐ പ്രവർത്തകനാണ്.
മരുതൂർ തൊണ്ടിയന്നൂർ കുളപ്പുള്ളി മലയിൽ ജനാർദനൻ മകൻ ശ്രീജിത് (19) ആണ് ചൊവ്വാഴ്ച സുഹൃത്തുക്കൾക്ക് വീഡിയോ സന്ദേശമയച്ച ശേഷം വീടിനോടു ചേർന്ന കാട്ടിൽ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് പൂവക്കോട് രാമഗിരിക്കോട്ടക്ക് സമീപമാണ് സംഭവം. വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് കഴുത്തിൽകുരുക്കിട്ട് മരത്തിൽനിന്നും ചാടുകയായിരുന്നു. മരുതൂരിലെ ലോട്ടറി കച്ചവടക്കാരൻ ഉമ്മർ കാരണമാണ് താൻ മരിക്കുന്നതെന്ന് യുവാവ് വീഡിയോയിൽ ആവർത്തിച്ചു പറയുന്നുണ്ട്.
സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. തുടർന്ന് പട്ടാന്പി പോലീസ് ശ്രീജിത്തിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു. ഇതുപ്രകാരവും ഫോണിലെ മൊഴിയും ചേർത്ത് ഉമ്മറിനെ അറസ്റ്റുചെയ്യുകയായിരുന്നു. ഉമ്മറുമായുള്ള സാന്പത്തിക ഇടപാടുകളാണ് ശ്രീജിതിന്റെ മരണത്തിലേക്കു നയിച്ചത്.
എെടിഐ വിദ്യാർഥിയായ ശ്രീജിത് പഠനത്തോടൊപ്പം തേങ്ങാക്കച്ചവടക്കാരനായ പിതാവിനെ സഹായിച്ചു വരികയായിരുന്നു. ഇതിനിടെ കടബാധ്യത തീർക്കാൻ ഉമ്മറിൽ നിന്നും പണം വാങ്ങി. ഇത് കൊടുക്കാൻ കഴിയാതെ പലിശ ഉൾപ്പടെ പെരുകിയതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്.
വീഡിയോയിലെ മരണമൊഴി ഇപ്രകാരമാണ്: ഞാൻ മരിക്കാൻ പോകുകയാണ്. എന്റെ കോണ്ടാക്ടിലുള്ള എല്ലാവർക്കും ഈ മെസേജ് ഞാൻ അയക്കുന്നുണ്ട്. എല്ലാവരും ഇത് ഷെയർ ചെയ്യണം. മരിക്കാൻ കാരണം ഉമ്മർ എന്ന ചങ്ങാതിയാണ്. മരുതൂരിലുള്ള അയാൾ കാരണമാണ് എന്റെ ജീവിതം കുളമായത്. ലോട്ടറി വിൽക്കുന്ന ഉമ്മർ, ടിവിഎസ് സുസുകിയിൽ നടക്കുന്ന ഉമ്മർ, ഡിവൈഎഫ്ഐയുടെ എന്തൊക്കെയോ മെയിൻ ആണ്. അയാൾ കാരണമാണ് മരിക്കുന്നത്. എന്റെ അച്ഛനെയും അമ്മയെയും വിട്ടുപോകുന്നതിൽ വിഷമമുണ്ട്. ജീവിക്കാൻ വലിയ പാടാണ്. മരിക്കാൻ സുഖമാണ് തോന്നുന്നു. അതോണ്ട് മരിക്കാൻ പോകുകയാണ്. അച്ഛനെയും അമ്മയെയും എല്ലാവരും കൂടി നോക്കണം. മരിച്ചാൽ വിഷമമുണ്ടാകും എല്ലാവർക്കും. ഇതല്ലാതെ രക്ഷകളില്ല. 25 ലക്ഷം... അല്ലെങ്കിൽ പത്ത് ലക്ഷമെങ്കിലും ഉണ്ടെങ്കിലേ എല്ലാ കാര്യവും നടക്കൂ എന്നും പറയുന്നു.

No comments:
Post a Comment