തിരുവനന്തപുരം: സിപിഐ എം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍ എസ് സാജുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തലയ്ക്കും കൈകാലുകള്‍ക്കും ആഴത്തില്‍ വെട്ടേറ്റ സജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
ബുധനാഴ്ച രാത്രി 9.30ന് ഇടവക്കോട് ജംഗ്ഷനിലാണ് സംഭവം. ബൈക്കുകളില്‍ മാരക ആയുധങ്ങളുമായെത്തിയ സംഘമാണ് സാജുവിനെ വെട്ടിയത്. ഇടവക്കോട് ജംഗ്ഷനില്‍ സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുകയായിരുന്നു സാജു. ബൈക്കില്‍ ആക്രോശിച്ചുകൊണ്ടെത്തിയ സംഘം സാജുവിനെ വെട്ടി വീഴ്ത്തുകയായിരുന്നു.
സംഭവത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.
ബുധനാഴ്ച രാത്രി 9.30ന് ഇടവക്കോട് ജംഗ്ഷനിലാണ് സംഭവം. ബൈക്കുകളില്‍ മാരക ആയുധങ്ങളുമായെത്തിയ സംഘമാണ് സാജുവിനെ വെട്ടിയത്. ഇടവക്കോട് ജംഗ്ഷനില്‍ സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുകയായിരുന്നു സാജു. ബൈക്കില്‍ ആക്രോശിച്ചുകൊണ്ടെത്തിയ സംഘം സാജുവിനെ വെട്ടി വീഴ്ത്തുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയവരാണ് സാജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ സാജുവിന്റെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
No comments:
Post a Comment