Latest News

ഫേസ്‌ബുക്ക് അക്കൗണ്ട് തുടങ്ങുവാനും ഇനി ആധാര്‍ കാര്‍ഡ്; പുതിയ ഫീച്ചറുമായി ഫേസ്‌ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ആധാര്‍ കാര്‍ഡ് ഫേസ്‌ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചേക്കുമെന്ന് സൂചന. ഇനിമുതല്‍ പുതിയതായി ഫേസ്‌ബുക്ക് അക്കൗണ്ട് എടുക്കുന്നവര്‍ ആധാറിലെ പേര് നല്‍കണമെന്ന പുതിയ ഫീച്ചര്‍ നടപ്പിലാക്കാനുള്ള ആലോചനയിലാണ് ഫേസ്‌ബുക്ക് അധികൃതര്‍.[www.malabarflash.com]

ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് പുതിയ അക്കൗണ്ട് തുടങ്ങുന്നതിനുള്ള ഫീച്ചര്‍ ഫേസ്‌ബുക്ക് പരീക്ഷിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വ്യാജ അക്കൗണ്ടുകളെ പ്രതിരോധിക്കുന്നതിനായാണ് പുതിയ നീക്കം.

നിലവില്‍ ഫേസ്‌ബുക്കില്‍ ധാരാളം വ്യാജ അക്കൗണ്ടുകള്‍ ഉണ്ട്. ഇത് കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഫേസ്‌ബുക്ക് നേരത്തെ ആരംഭിച്ചിരുന്നു. വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഫേസ്‌ബുക്ക് പുതിയ ഫീച്ചര്‍ ആരംഭിക്കുന്നത്. 

കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പരസ്‌പരം എളുപ്പത്തില്‍ കണ്ടെത്തുന്നതിന് പുതിയ നീക്കം സഹായകമാകും എന്നാണ് ഇതു സംബന്ധിച്ച് നല്‍കുന്ന വിശദീകരണം.

ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഇക്കാര്യം പുറത്തുവിട്ടത്. മൊബൈല്‍ ഫോണില്‍ നിന്നും പുതിയ അക്കൗണ്ട് നിര്‍മ്മിക്കാന്‍ ശ്രമിക്കവെ ആധാര്‍ വിവരങ്ങള്‍ ചോദിച്ചുകൊണ്ടുള്ള ഫീച്ചര്‍ ശ്രദ്ധയില്‍പെട്ടുവെന്ന് ഇയാള്‍ പറഞ്ഞു. മൊബൈല്‍ വഴി പുതിയ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുമ്പോഴാണ് ആധാറില്‍ അധിഷ്ഠിതമായ നിര്‍ദേശങ്ങള്‍ കാണുക. പുതിയ അക്കൗണ്ടിന് വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ ആധാറിലുള്ളത് പോലെ പേര് നല്‍കാനാണ് ഫേസ്‌ബുക്ക് ആവശ്യപ്പെടുന്നതെന്ന് റെഡ്ഡിറ്റ് യൂസര്‍ പറഞ്ഞു.

'ആധാര്‍ കാര്‍ഡിലേത് പോലെ പേര് നല്‍കിയാല്‍ സുഹൃത്തുക്കള്‍ക്ക് നിങ്ങളെ കണ്ടെത്താന്‍ സഹായമാവും' എന്ന സന്ദേശമാണ് ഫേസ്‌ബുക്ക് പേജിലുണ്ടാവുക.

ഇന്ത്യ പോലുള്ള ചെറിയ രാജ്യങ്ങളിലാണ് ഇത് പ്രാഥമികമായി ഫേസ്‌ബുക്ക് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധിത വ്യവസ്ഥ നിലവില്‍ വന്നിട്ടില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.