ഉദുമ: അഖില ഭാരത അയ്യപ്പ സേവാസംഘം കാസറഗോഡ് ജില്ലാ യൂണിയന്റെ ആഭിമുഖ്യത്തില്‍ 2017 ഡിസംബര്‍ 17 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ വെച്ച് അയ്യപ്പ സ്വാമി സംഗമവും ധാര്‍മ്മിക സദസ്സും നടക്കും.[www.malabarflash.com]
സമാരംഭസംമ്മേളനം അഖില ഭാരത അയ്യപ്പ സേവാസംഘം കാസര്‍കോട് ജില്ലാ യൂണിയന്‍ പ്രസിഡണ്ട് ഗംഗാധരന്‍ പള്ളത്തിന്റെ അദ്ധ്യക്ഷതയില്‍ ദേശീയ സമിതി വൈസ്പ്രസിഡണ്ട് അഡ്വ. ഡി വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
മുഖ്യാതിഥി കൊയ്യം ജനാര്‍ദ്ദനന്‍, അഡ്വ. സി. രാമചന്ദ്രന്‍, വേണുഗോപാലന്‍ നായര്‍ കോടോത്ത്, അജന്തകുമാര്‍, മുരളീധരന്‍ നായര്‍, ശ്രീമതി. ഇന്ദിരക്കുട്ടി ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
ജയറാം കുണ്ടംകുഴി സ്വാഗതവും, ഭാസ്‌കരന്‍ ആറാട്ടുകടവ് നന്ദിയും പറയും.
ഉച്ചയ്ക്ക് 2:30ന് ധാര്‍മ്മിക സമ്മേളനം ഇ. മാധവന്‍ നായറുടെ അദ്ധ്യക്ഷതയില്‍ കൊണ്ടേവൂര്‍ സ്വാമിജി യോഗാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ മുതിര്‍ന്ന ഗുരുസ്വാമിമാരെ ചരളില്‍ രാഘവന്‍ ഗുരുസ്വാമി ആദരിക്കും അയ്യപ്പ സ്വാമിമാരുടെ ആചാരാനുഷ്ഠാന ഏകീകരണ രൂപരേഖ കൊപ്പല്‍ ചന്ദ്രശേഖരന്‍ മാസ്റ്റര്‍ അവതരിപ്പിക്കും എം. ഗംഗാധരന്‍ നായര്‍ നന്ദിയും രേഖപ്പെടുത്തും.
No comments:
Post a Comment