ഷാർജ: സന്ദർശക വീസയിൽ സഹോദരിയുടെ അടുത്തെത്തിയ മലയാളി യുവാവിനെ താമസ സ്ഥലത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കാലടി അമ്പാട്ടുവീട്ടിൽ എ.കെ. സുഗതന്റെ മകൻ ഉണ്ണിക്കൃഷ്ണൻ (33) ആണു മരിച്ചത്.[www.malabarflash.com]
രണ്ടു മാസം മുൻപാണ് അമ്മ ഐഷയോടൊപ്പം ഉണ്ണിക്കൃഷ്ണൻ ഷാർജ സൗദി പള്ളിക്കു സമീപം താമസിക്കുന്ന സഹോദരി അനിതയുടെ അടുത്തെത്തിയത്.
രണ്ടു മാസം മുൻപാണ് അമ്മ ഐഷയോടൊപ്പം ഉണ്ണിക്കൃഷ്ണൻ ഷാർജ സൗദി പള്ളിക്കു സമീപം താമസിക്കുന്ന സഹോദരി അനിതയുടെ അടുത്തെത്തിയത്.
വ്യാഴാഴ്ച രാവിലെ ഒൻപതിന് തൊട്ടടുത്ത സൂപ്പർമാർക്കറ്റിൽ നിന്നു വീട്ടുസാധനങ്ങൾ വാങ്ങിക്കൊടുത്ത ശേഷം നടക്കാനെന്നു പറഞ്ഞ് ഒന്നാംനിലയിലെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയതായിരുന്നു. സമീപത്തെ താമസക്കാരാണ് കെട്ടിടത്തിനു സമീപം ഉണ്ണിക്കൃഷ്ണൻ രക്തത്തിൽ കുളിച്ചു കിടക്കുന്നതായി സഹോദരിയെ അറിയിച്ചത്. ആശുപത്രിയിലെത്തും മുന്‍പ് മരിച്ചു.
ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ ഉണ്ണിക്കൃഷ്ണന് ഇവിടെ ജോലി ശരിയായിരുന്നു. അവിവാഹിതനാണ്. മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
No comments:
Post a Comment