രാജപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാളും രാജപുരം കൊട്ടോടി പുഴയ്ക്കക്കരയില്‍ താമസക്കാരനുമായ ബാബു മാസ്റ്ററി(56)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
ഭാര്യ സിജി. മംഗളൂരു സെന്റ് അലോഷ്യസ് കോളജിലെ എം എസ് സി വിദ്യാര്‍ത്ഥി സുഭാഷ്, രാജപുരം കൊട്ടോടി ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നന്ദന എന്നിവര്‍ മക്കളാണ്. സഹോദരന്‍: രവീന്ദ്രന്‍.
പ്രൈമറി സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്ന ബാബു മാസ്റ്റര്‍ പിന്നീട് പ്ലസ് ടു അധ്യാപകനാവുകയായിരുന്നു. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പാളായിരുന്ന ബാബു മാസ്റ്റര്‍ പിന്നീട് ബന്തടുക്ക സ്‌കൂളിലും പ്രിന്‍സിപ്പളായി ചുമതല വഹിച്ചിരുന്നു.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. രാവിലെ ഭാര്യയ്‌ക്കൊപ്പം രബ്ബറിന് ഉറയൊഴിക്കാന്‍ പോയി തിരിച്ചുവന്നതായിരുന്നു. രണ്ട് മാസത്തോളമായി തല വേദനയെ തുടര്‍ന്ന് അവധിയിലായിരുന്നു അധ്യാപകന്‍. വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പിലാണ് അധ്യാപകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അസുഖത്തെ തുടര്‍ന്നുള്ള മാനസിക വിഷമം കാരണം ജീവനൊടുക്കിയതാണെന്നാണ് സംശയം. ഭാര്യയും രണ്ട് മക്കളുമുണ്ട്. വിവരമറിഞ്ഞ് രാജപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അസുഖത്തെ തുടര്‍ന്നുള്ള മാനസിക വിഷമം കാരണം ജീവനൊടുക്കിയതാണെന്നാണ് സംശയം. ഭാര്യയും രണ്ട് മക്കളുമുണ്ട്. വിവരമറിഞ്ഞ് രാജപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രൈമറി സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്ന ബാബു മാസ്റ്റര്‍ പിന്നീട് പ്ലസ് ടു അധ്യാപകനാവുകയായിരുന്നു. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പാളായിരുന്ന ബാബു മാസ്റ്റര്‍ പിന്നീട് ബന്തടുക്ക സ്‌കൂളിലും പ്രിന്‍സിപ്പളായി ചുമതല വഹിച്ചിരുന്നു.
ബന്തടുക്ക സ്‌കൂളില്‍ പ്രിന്‍സിപ്പാളായിരിക്കെ 'കോട്ടക്കാര്‍ കൂട്ടായ്മ' എന്ന പേരില്‍ സ്‌കൂളിന്റെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. അക്കാദമിക് നിലവാരം അടക്കം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ പദ്ധതിയിലൂടെ കഴിഞ്ഞിരുന്നു.
എളിമയും സ്വഭാവഗുണവും കൊണ്ട് അധ്യാപകര്‍ക്കിടയില്‍ വേറിട്ട വ്യക്തിത്വം ഉണ്ടാക്കാന്‍ ബാബു മാസ്റ്റര്‍ക്ക് കഴിഞ്ഞിരുന്നു.
No comments:
Post a Comment