ബംഗളൂരു: ആർ.എസ്.എസ് പ്രവർത്തകൻ പരേഷ് മെസ്തയുടെ മരണത്തെ തുടർന്ന് ഉത്തര കന്നട ജില്ലയിൽ ഉടലെടുത്ത സംഘർഷത്തിന് അയവില്ല. ചൊവ്വാഴ്ച സിർസി ജില്ലയിൽ വ്യാപക അക്രമം അരങ്ങേറി.[www.malabarflash.com]
ബി.ജെ.പി, ആർ.എസ്.എസ് ഉൾപ്പെടെ ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകരും പോലീസും തെരുവിൽ ഏറ്റുമുട്ടി. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് പലതവണ ആകാശത്തേക്ക് വെടിവെച്ചു.
കല്ലേറിൽ നിരവധി വാഹനങ്ങളും കടകളും തകർന്നു. മാധ്യമപ്രവർത്തകർ, പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. മസ്ജിദിനു നേരെയും ആക്രമണം നടന്നു. നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ റാലിയുമായി തെരുവിലിറങ്ങിയതാണ് അക്രമങ്ങൾക്കിടയാക്കിയത്. സിർസി ജില്ലയിൽ ബന്ദിനും ആഹ്വനം ചെയ്തിരുന്നു.
സാമുദായിക സംഘർഷത്തിനിടെ കാണാതായ പരേഷ് മെസ്തയുടെ മൃതദേഹം കഴിഞ്ഞദിവസം ഹൊണ്ണാവറിലെ ഷെട്ടി തടാകത്തിൽ കണ്ടെത്തിയിരുന്നു. സമീപ ഗ്രാമങ്ങളിൽനിന്നും താലൂക്കുകളിൽനിന്നും ബി.ജെ.പിയിലെയും പോഷക സംഘടനകളിലെയും നിരവധി പ്രവർത്തകർ ചൊവ്വാഴ്ച രാവിലെതന്നെ സിർസിയിലെത്തി. പരേഷിന്റെ ദുരൂഹ മരണത്തിൽ ഉചിതമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇവർ പ്രതിഷേധ റാലിയുമായി റോഡിലിറങ്ങി.
സംഘർഷ സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ച വരെ ജില്ലയിലെ 11 താലൂക്കുകളിലും ഡെപ്യൂട്ടി കമീഷണർ എല്ലാവിധത്തിലുള്ള റാലിയും പ്രതിഷേധങ്ങളും വിലക്കിയിരുന്നു. ഇത് മറികടന്ന് ബന്ദിന് ആഹ്വാനം ചെയ്ത പ്രവർത്തകർ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു.

No comments:
Post a Comment