കോഴിക്കോട്: വയനാട് റോഡിലെ വെള്ളിമാട്കുന്നിൽ ബൈക്കിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. മലാപറമ്പ് മുതലകാലയിൽ ഗോൾഫ് ലിങ്ക് റോഡിൽ പ്രജിത്ത് (41), ഭാര്യ ഷിംന (35), മകൻ അഭി എന്ന അഭിഷേക് (13) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
ഷിംനയും അഭിയും സംഭവ സ്ഥലത്തും പ്രജിത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും വെച്ചാണ് മരിച്ചത്. വൈകീട്ട് ആറു മണിയോടെ വെള്ളിമാട്കുന്നിൽ മാധ്യമം ഹെഡ് ഒാഫീസിന് സമീപമാണ് അപകടം.
കർണാടകയിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസാണ് ബൈക്കിൽ ഇടിച്ചത്. മലാപറമ്പ് വേദവ്യാസ സ്കൂളിന് സമീപം കട നടത്തി വരികയായിരുന്നു പ്രജിത്ത്. എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഭി.

No comments:
Post a Comment