ആലുവ: ആലുവ മുട്ടത്ത് കാർ മെട്രോയുടെ തൂണിലിടിച്ചു കയറി അച്ഛനും മകനുമടക്കം മൂന്നു പേർ മരിച്ചു. കോട്ടയം കുമാരനെല്ലൂർ സ്വദേശികളായ ടി.ടി.രാജേന്ദ്രപ്രസാദ്, മകൻ ടി.ആർ.അരുൺ പ്രസാദ്, മകളുടെ ഭർതൃപിതാവ് ചന്ദ്രൻ നായർ എന്നിവരാണു മരിച്ചത്.
ചന്ദ്രന്റെ മകനെ നെടുമ്പാശേരിയിൽ വിട്ടു മടങ്ങുമ്പോഴായിരുന്നു അപകടം. രാജേന്ദ്രപ്രസാദ് മലയാള മനോരമ ലൈബ്രറി ജീവനക്കാരനും അരുൺ പ്രസാദ് മനോരമ ഓൺലൈൻ ജീവനക്കാരനുമാണ്.
പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. കൊച്ചി മെട്രോയുടെ തൂണിലിടിച്ച കാർ ഡിവൈഡറിൽ കയറി മറിയുകയായിരുന്നു. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന അരുൺ പ്രസാദ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണു പൊലീസ് നിഗമനം.

No comments:
Post a Comment