Latest News

'വന്ദേ മാതരം' ദേശീയഗാനത്തിന് തുല്യമല്ല -സുപ്രീംകോടതി

ന്യൂഡല്‍ഹി: ദേശീയഗാനമായ 'ജനഗണമന'യ്‌ക്കൊപ്പം 'വന്ദേമാതര'ത്തിനും തുല്യപദവി നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.[www.malabarflash.com]

വന്ദേമാതരത്തിനും ദേശീയഗാനത്തോടൊപ്പം നിയമപരിരക്ഷ നല്‍കണമെന്ന ആവശ്യം തള്ളിയ ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.

ദേശീയപദവികളെ അപമാനിക്കുന്നത് തടയുന്ന 1971-ലെ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് ഗൗതം മൊറാര്‍ക്ക നല്‍കിയ ഹര്‍ജിയാണ് ഒക്ടോബര്‍ 17-ന് ഹൈക്കോടതി തള്ളിയത്. വന്ദേമാതരത്തെ ബഹുമാനിക്കണമെന്ന പരാതിക്കാരന്റെ കാഴ്ചപ്പാടിനോട് യോജിപ്പുണ്ടെങ്കിലും ദേശീയഗാനത്തിന് തുല്യമാക്കാനാവില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഹര്‍ജിക്കാരന്റെ ആവശ്യത്തെ കേന്ദ്ര സര്‍ക്കാരും എതിര്‍ത്തു.

വന്ദേമാതരം പാടുമ്പോഴും മാന്യതയും ബഹുമാനവും കല്പിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച സമിതിയും ഇപ്പോഴത്തെ നില തുടരാനാണ് ശുപാര്‍ശചെയ്തതെന്നും കേന്ദ്രം വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.