ദോഹ : സി.ബി.എസ്.ഇ ഒമ്പത്- പത്ത് ക്ലാസ്സുകളില്‍ അറബി രണ്ടാം ഭാഷയായി പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച് ഗ്രന്ഥകാരനും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ അറബി വകുപ്പ് മേധാവിയുമായ ഡോ. അമാനുള്ള വടക്കാങ്ങര തയ്യാറാക്കിയ സി.ബി.എസ്.ഇ അറബി ഗ്രാമ്മര്‍ ആന്റ് കോംപോസിഷന്റെ പ്രകാശനം ദോഹയില്‍ ഗോള്‍ഡന്‍ ഓഷ്യന്‍ ഹോട്ടലില്‍ നടന്നു.[www.malabarflash.com]
ദോഹ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡണ്ട് ഹസന്‍ ചൊഗ്‌ളേ പുസ്‌തക പ്രകാശനം ചെയ്‌തു. ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ്ങ് കമ്മിറ്റി പ്രസിഡണ്ട് കെ.ബി അബ്‌ദുല്‍ ലത്തീഫ് പുസ്‌തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
നോബിള്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഫൗണ്ടര്‍ മെമ്പര്‍ ഡോ.എം.പി.ഷാപി ഹാജി, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡണ്ട് ഡോ. എം.പി ഹസന്‍ കുഞ്ഞി, ഭവന്‍സ് പബ്ലിക്ക് സ്‌കൂള്‍ പ്രസിഡണ്ട് പി.എന്‍ ബാബുരാജന്‍, വടക്കാങ്ങര നുസ്രത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്‌ദുല്‍ ഖാദര്‍, അക്കോണ്‍ ഗ്രൂപ്പ് വെന്‍ച്വര്‍സ് ചെയര്‍മാന്‍ ശുക്കൂര്‍ കിനാലൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഒമ്പത്, പത്ത് ക്ലാസ്സുകളിലെക്ക് സി.ബി.എസ്.ഇ നിര്‍ദ്ദേശിച്ച മുഴുവന്‍ ഗ്രാമര്‍ പാഠങ്ങളും ഉള്‍പ്പെടുത്തിയതിന് പുറമെ മാത്യക കോംപോസിഷനുകലും കത്തുകളും കഴിഞ്ഞ പത്ത് വര്‍ഷത്തെ സി.ബി.എസ്.ഇ ചോദ്യപ്പോപ്പറുകളും ഉല്‍ക്കൊള്ളുന്ന പുസ്‌തകം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരു പോലെ സഹായകരമാവുമെന്ന് ചടങ്ങില്‍ സംസാരിച്ച ഡോ.അമാനുള്ള വടക്കാങ്ങര പറഞ്ഞു.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു എഡ്യുമാര്‍ട്ടുകളിലും ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളല്‍ അറബി ഭാഷയോടുള്ള താല്‍പര്യം ഏറി വരുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഓരോ വര്‍ഷവും ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ അറബി രണ്ടാം ഭാഷയായും, മൂന്നാം ഭാഷയായും തെരഞ്ഞെടുത്ത് പഠിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്.
No comments:
Post a Comment