മേല്‍പറമ്പ്: സിപിഐ എം ഉദുമ ഏരിയാസമ്മേളനത്തിന് ചെങ്കൊടി ഉയര്‍ന്നു. പൊതുസമ്മേളന വേദിയായ മേല്‍പറമ്പ് ഇമ്പിച്ചിബാവ നഗറില്‍ സംഘാടകസമിതി ചെയര്‍മാന്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി ടി നാരായണന്‍ സ്വാഗതം പറഞ്ഞു.[www.malabarflash.com]
ബുധനാഴ്ച രാവിലെ പത്തിന് പ്രതിനിധി സമ്മേളനം കളനാട് പാറമ്മല്‍ എസ് വി സുകുമാരന്‍, കെ ഗോപാലന്‍ നഗറില്‍ സംസ്ഥാനകമ്മിറ്റി അംഗം എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പത്ത് ലോക്കലുകളെ പ്രതിനിധീകരിച്ച് 18 ഏരിയാകമ്മിറ്റിങ്ങള്‍ ഉള്‍പ്പെടെ 121 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥ ചെര്‍ക്കാപ്പാറയിലെ എം കുഞ്ഞിരാമന്‍ സ്മൃതിമണ്ഡപത്തില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലീഡര്‍ എം കുമാരന്‍ ഏറ്റുവാങ്ങി. രാഘവന്‍ വെളുത്തോളി അധ്യക്ഷനായി. ടി അശോക്കുമാര്‍ സ്വാഗതം പറഞ്ഞു.
കൊടിമര ജാഥ മുല്ലച്ചേരി മൊട്ടമ്മല്‍ എം കുഞ്ഞമ്പുനായര്‍ സ്മൃതിമണ്ഡപത്തില്‍ ജില്ലാസെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ലീഡര്‍ മധു മുദിയക്കാല്‍ ഏറ്റുവാങ്ങി. പി ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. വി സുധാകരന്‍ സ്വാഗതം പറഞ്ഞു.
പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥ ബാരയിലെ കെ ടി അച്യുതന്‍ സ്മൃതിമണ്ഡപത്തില്‍ ഏരിയാസെക്രട്ടറി ടി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ലീഡര്‍ എം ഗൌരി ഏറ്റുവാങ്ങി. ഷരീഫ് ബാര അധ്യക്ഷനായി. കെ രത്നാകരന്‍ സ്വാഗതം പറഞ്ഞു.
കൊടിമര ജാഥ പെരുമ്പളയിലെ എസ് വി സുകുമാരന്‍ സ്മൃതിമണ്ഡപത്തില്‍ ജില്ലാകമ്മിറ്റി അംഗം കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. എ നാരായണന്‍ നായര്‍ അധ്യക്ഷനായി. ഇ മനോജ്കുമാര്‍ സ്വാഗതം പറഞ്ഞു.
മാങ്ങാട് എം ബി ബാലകൃഷ്ണന്‍ രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍നിന്നുള്ള ദീപശിഖാ ജാഥ കുന്നൂച്ചി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ലീഡര്‍ എം കെ വിജയന്‍ ഏറ്റുവാങ്ങി. കെ എം സുധാകരന്‍ അധ്യക്ഷനായി. കെ നാരായണന്‍ സ്വാഗതം പറഞ്ഞു.
കീക്കാനം ടി മനോജ് രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍നിന്നുള്ള ദീപശിഖാ ജാഥ പി മണിമോഹന്‍ ഉദ്ഘാടനം ചെയ്തു. ലീഡര്‍ കെ സന്തോഷ്കുമാര്‍ ഏറ്റുവാങ്ങി. ബാലന്‍ കുതിരക്കോട് അധ്യക്ഷനായി. എം ഗിരീഷ് സ്വാഗതം പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് നാലിന് കളനാട് കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും ആരംഭിക്കും. തുടര്‍ന്ന് മേല്‍പറമ്പില്‍ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും.
No comments:
Post a Comment