പൊയിനാച്ചി: പെരിയാട്ടടുക്കം കാട്ടിയെടുക്കത്തെ ദേവകി വധത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി പള്ളിക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ജനകീയ പ്രക്ഷോഭ സമരം 8 ന് തുടങ്ങും.[www.malabarflash.com]
8 ന് വൈകുന്നേരം ദേവകി അമ്മയുടെ വീട്ടിൽ നിന്നും പെരിയാട്ടടുക്കത്തേക്ക് പന്തളം കൊളുത്തി പ്രകടനം, 11 ന് പെരിയാട്ടടുക്കത്ത് വൈകീട്ട് 4 മണി മുതൽ 48 മണിക്കൂർ സത്യാഗ്രഹം. മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ഒപ്പ് രേഖരണം, 2018 ജനുവരി 17 ന് ദേവകി അമ്മയുടെ വീട്ട് പടിക്കൽ ഉപവാസം എന്നിവ നടത്തും.
ബട്ടത്തൂരിൽ നടന്ന സമര പ്രഖ്യാപന കൺവെൻഷൻ ബി ജെ പി ജില്ലാ പ്രസിഡൻറ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കൂട്ടക്കനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ, ജില്ല വൈസ് പ്രസിഡന്റ് നഞ്ചിൽ കുഞ്ഞിരാമൻ, ജില്ലാ മീഡിയാ സെൽ കൺവീനർ വൈ.കൃഷ്ണദാസ്, ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി. പുരുഷോത്തമൻ, ജനറൽ സെക്രട്ടറി എൻ.ബാബുരാജ്, ഖജാൻജി ഗംഗാധരൻ തച്ചങ്ങാട്, ജില്ല കമ്മറ്റി അംഗം അഡ്വ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ലോകേഷ് ബട്ടത്തൂർ സ്വാഗതവും പ്രദീപ് എം.കൂട്ടക്കനി നന്ദിയും പറഞ്ഞു.
No comments:
Post a Comment