ന്യൂഡൽഹി: മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് താഹിർ മർച്ചന്റിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് താഹിർ നൽകിയ ഹർജിയിലാണ് നടപടി. നേരത്തെ മുംബൈയിലെ പ്രത്യേക ടാഡാ കോടതിയാണ് താഹിർ മർച്ചന്റിനും ഫിറോസ് അബ്ദുൾ റാഷിദ്ഖാനും വധശിക്ഷ വിധിച്ചത്.[www.malabarflash.com]
കേസിൽ അധോലോകനായകൻ അബുസലേമിനും കൂട്ടാളി കരീമുള്ളാഖാനെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തിരുന്നു. 257പേരുടെ ജീവനെടുത്ത 1993ലെ മുംബൈ സ്ഫോടനത്തിന് സഹായംചെയ്ത കേസിലാണ് മുംബൈ ടാഡാ കോടതിയുടെ സുപ്രധാന വിധിയുണ്ടായത്.
ആയുധകടത്തിനായി ഗൂഡാലോചന നടത്തുക, അതിനായി സഹായംനൽകുക, കൊലപാതകം എന്നീകുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിയിക്കപ്പെട്ടത്. എന്നാൽ, താഹിർ മെർച്ചന്റ്, ഫിറോസ് അബ്ദുൾ റാഷിദ്ഖാൻ എന്നിവർക്കെതിരെ, യുവാക്കളെ ആയുധപരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് അയച്ചു എന്നതുൾപ്പെടെ തെളിയിക്കപ്പെട്ടു. ആയുധകടത്തിനായി വാഹനം നൽകിയ റിയാസ് സിദ്ധിഖിക്ക് പത്തുവർഷം കഠിനതടവും കോടതിവിധിച്ചു.
മുംബൈ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ഡി-കമ്പനിയുടെ തലവൻ ദാവൂദ് ഇബ്രാഹിം ആണ് മുംബൈ സ്ഫോടനങ്ങളുടെ സൂത്രധാരൻ. ടൈഗർ മേമൻ, യാക്കൂബ് മേമൻ എന്നിവരും ദാവൂദിനൊപ്പം അണിചേർന്നു. പിടികിട്ടാപ്പുള്ളിയായ ദാവൂദ് ഇപ്പോൾ പാക്കിസ്ഥാനിലാണെന്ന് കരുതുന്നു.

No comments:
Post a Comment