കൊച്ചി: വിദ്യാർഥിനിയെ സ്കൂളിൽവച്ചു പരസ്യമായി ആലിംഗനം ചെയ്ത വിദ്യാർഥിയെ സ്കൂളിൽനിന്നു പുറത്താക്കിയ പ്രിൻസിപ്പലിന്റെ നടപടി റദ്ദാക്കാനാവില്ലെന്നു ഹൈക്കോടതി.[www.malabarflash.com]
ഈ വിദ്യാർഥിയെ തുടർന്നു പഠിക്കാൻ അനുവദിക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ചോദ്യംചെയ്തു പ്രിൻസിപ്പൽ നൽകിയ ഹർജിയിലാണു സിംഗിൾബെഞ്ചിന്റെ ഉത്തരവ്.
അച്ചടക്ക നടപടിയിൽ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് ആരോപണവിധേയനായ കുട്ടി വിദ്യാർഥിനിയുമൊത്തുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചതു സ്കൂളിന്റെ സൽപേരിനു കളങ്കമുണ്ടാക്കുമെന്നും വിലയിരുത്തി. വിദ്യാർഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും അലോസരപ്പെടുത്തുന്ന സംഭവമാണിത്.
അച്ചടക്കം നിലനിർത്താനുള്ള സ്കൂൾ അധികൃതരുടെ നടപടികൾ ബാലാവകാശ കമ്മീഷന്റെ അധികാര പരിധിയിൽ വരില്ല. ദൗർഭാഗ്യകരമായ സംഭവത്തിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി സ്വീകരിച്ചതിൽ അപാകതയില്ലാത്തതിനാൽ ഇടപെടുന്നില്ലെന്നും ഉത്തരവിൽ പറയുന്നു.
കുട്ടിയുടെ നടപടി കൗമാരചാപല്യമെന്ന നിലയിൽ വിലയിരുത്തി സ്കൂൾ അധികൃതർ അവസരത്തിനൊത്തുയർന്നു നടപടി പുനഃപരിശോധിക്കണമെന്ന ശിപാർശയും കോടതി മുന്നോട്ടുവച്ചു.
മാർച്ച്- ഏപ്രിലിൽ പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാർഥിയെന്ന പരിഗണന നൽകണം. സ്കൂളിന്റെ നിലവാരവും അന്തസും ഉയർത്തിപ്പിടിക്കാൻ സ്വീകരിച്ച നടപടിയിൽ പിഴവില്ല. ആണ്‍കുട്ടിയുടെ രക്ഷിതാവിൽനിന്നു ന്യായമായ പിഴ ഈടാക്കാനാവും. ഭാവിയിൽ ഇത്തരം സംഭവം ഉണ്ടാകാതിരിക്കാൻ ഇതു സഹായിക്കുമെന്നും സിംഗിൾബെഞ്ച് പറഞ്ഞു.
കഴിഞ്ഞ ജൂലൈ 21നു തിരുവനന്തപുരം ജില്ലയിലെ ഒരു സ്കൂളിലാണു കലാമേളയിൽ പാട്ടുപാടിയ സഹപാഠിയെ പ്ലസ് ടു വിദ്യാർഥി പരസ്യമായി കെട്ടിപ്പിടിച്ചത്. വിദ്യാർഥിയെ പുറത്താക്കിയതിനെതിരേ രക്ഷിതാവാണു ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്.
കൂട്ടുകാരിയെ അഭിനന്ദിച്ച് ആശ്ളേഷിച്ചതാണെന്നും ദുഷ്ടലാക്കോടെയല്ലെന്നുമായിരുന്നു പരാതിയിലെ വാദം. തുടർന്ന് ആണ്‍കുട്ടിയെ പഠിക്കാൻ അനുവദിക്കണമെന്നു കമ്മീഷൻ നിർദേശിച്ചു. ഇതിനെതിരേയാണു പ്രിൻസിപ്പൽ ഹൈക്കോടതിയിലെത്തിയത്. ഹർജി നിലനിൽക്കെ നവംബർ 11നാണു വിദ്യാർഥിയെ സ്കൂളിൽനിന്നു പുറത്താക്കിയത്.
അച്ചടക്ക നടപടിയിൽ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് ആരോപണവിധേയനായ കുട്ടി വിദ്യാർഥിനിയുമൊത്തുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചതു സ്കൂളിന്റെ സൽപേരിനു കളങ്കമുണ്ടാക്കുമെന്നും വിലയിരുത്തി. വിദ്യാർഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും അലോസരപ്പെടുത്തുന്ന സംഭവമാണിത്.
അച്ചടക്കം നിലനിർത്താനുള്ള സ്കൂൾ അധികൃതരുടെ നടപടികൾ ബാലാവകാശ കമ്മീഷന്റെ അധികാര പരിധിയിൽ വരില്ല. ദൗർഭാഗ്യകരമായ സംഭവത്തിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി സ്വീകരിച്ചതിൽ അപാകതയില്ലാത്തതിനാൽ ഇടപെടുന്നില്ലെന്നും ഉത്തരവിൽ പറയുന്നു.
കുട്ടിയുടെ നടപടി കൗമാരചാപല്യമെന്ന നിലയിൽ വിലയിരുത്തി സ്കൂൾ അധികൃതർ അവസരത്തിനൊത്തുയർന്നു നടപടി പുനഃപരിശോധിക്കണമെന്ന ശിപാർശയും കോടതി മുന്നോട്ടുവച്ചു.
കഴിഞ്ഞ ജൂലൈ 21നു തിരുവനന്തപുരം ജില്ലയിലെ ഒരു സ്കൂളിലാണു കലാമേളയിൽ പാട്ടുപാടിയ സഹപാഠിയെ പ്ലസ് ടു വിദ്യാർഥി പരസ്യമായി കെട്ടിപ്പിടിച്ചത്. വിദ്യാർഥിയെ പുറത്താക്കിയതിനെതിരേ രക്ഷിതാവാണു ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്.
കൂട്ടുകാരിയെ അഭിനന്ദിച്ച് ആശ്ളേഷിച്ചതാണെന്നും ദുഷ്ടലാക്കോടെയല്ലെന്നുമായിരുന്നു പരാതിയിലെ വാദം. തുടർന്ന് ആണ്‍കുട്ടിയെ പഠിക്കാൻ അനുവദിക്കണമെന്നു കമ്മീഷൻ നിർദേശിച്ചു. ഇതിനെതിരേയാണു പ്രിൻസിപ്പൽ ഹൈക്കോടതിയിലെത്തിയത്. ഹർജി നിലനിൽക്കെ നവംബർ 11നാണു വിദ്യാർഥിയെ സ്കൂളിൽനിന്നു പുറത്താക്കിയത്.
No comments:
Post a Comment