കണ്ണൂര്‍: ഡി വൈ എഫ് ഐ പേരാവൂര്‍ ബ്ലോക്ക് വൈസ്പ്രസിഡന്റും സി പി എം ലോക്കല്‍കമ്മറ്റി അംഗവുമായ സിറാജ് പൂക്കോത്ത് മുസ്ലിംലീഗില്‍ ചേരാന്‍ തീരുമാനിച്ചതായി ലീഗ് ജില്ലാ ജനറല്‍ സിക്രട്ടറി അബ്ദുള്‍ കരീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com]
സി പി എമ്മിന്റെ ന്യൂനപക്ഷത്തോടുള്ള നിലപാടില്‍ പ്രതിഷേധിച്ചാണ് സിറാജ് രാജിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സിറാജ് നിലവില്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനാണ് ആ സ്ഥാനവും രാജിവെച്ചിട്ടുണ്ട്. രാജിക്കത്ത് സിക്രട്ടറിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സി പി എമ്മിന്റെ ആശയവുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് സിറാജ് പറഞ്ഞത്.
ലീഗിലേക്ക് വരുന്നവരെ സംരക്ഷിക്കുന്ന ചുമതല ലീഗിനുണ്ടെന്ന് കരീം ചേലേരി പറഞ്ഞു. ബുധനാഴ്ച കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന ലീഗിന്റെ പ്രതിഷേധ കൂട്ടായ്മയില്‍ പാര്‍ട്ടി സംസ്ഥാന്ന സിക്രട്ടറി കെ പി എ മജീദ്, സിറാജിന് മെമ്പര്‍ഷിപ്പ് നല്‍കുമെന്നും ചേലേരി പറഞ്ഞു. പത്രസമ്മേളനത്തില്‍ അന്‍സാരി തില്ലങ്കേരി, അഡ്വ. കെ മുഹമ്മദലി, സി എം കാസിം എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment