ന്യൂഡൽഹി: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകാത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.[www.malabarflash.com]
കാസര്‍കോട് സ്വദേശിനി രമ്യ ഉൾപ്പെടെ, എൻഡോസൾഫാൻ ഇരകളായ കുട്ടികളുടെ നാല് അമ്മമാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. മൂവായിരത്തോളം എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം ഇനിയും ലഭിച്ചില്ലെന്ന് ഹർജിയിൽ പറഞ്ഞു.
എൻഡോസൾഫാൻ ഇരകൾക്ക് മൂന്ന് മാസത്തിനകം നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് ഡിവൈഎഫ്ഐയുടെ ഹർജിയിൽ ജനുവരി പത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആറായിരത്തോളം ദുരന്തബാധിതർക്ക് നഷ്ടപരിഹാരം നൽകേണ്ടിയിരുന്നിടത്ത് മൂവായിത്തോളം പേർക്കാണ് ഇതുവരെ നഷ്ടപരിഹാരം നൽകിയത്. ഇത് പരിഗണിച്ചാണു സുപ്രീം കോടതി നോട്ടീസ്.

No comments:
Post a Comment