കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ ഗര്‍ഭിണിയോട് ഗൈനക്കോളജിസ്റ്റ് കൈക്കൂലി ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍. സ്വകാര്യ ക്ലിനിക്കില്‍ വന്ന് കൈക്കൂലി തന്നില്ലെങ്കില്‍, പ്രസവിക്കാനെത്തുമ്പോള്‍ കാണിച്ചുതരാമെന്ന് ഡോക്ടര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. [www.malabarflash.com]
നെല്ലിക്കുന്നിലെ ഖദീജത്ത് കുബ്റയാണ് ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു പണം ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയത്.
കഴിഞ്ഞ ബുധനാഴ്ച സഹോദരിക്കൊപ്പം ജനറല്‍ ആശുപത്രിയിലെത്തിയ കുബ്‌റയോട് പരിശോധനക്കിടെ ഡോ. ബിന്ദു കൈക്കൂലി ആവശ്യപ്പെട്ടത്. ഇനി വരുമ്പോള്‍ ക്ലിനിക്കിലേക്ക് വരണമെന്നും 300 രൂപ നല്‍കണമെന്നുമായിരുന്നു ഡോക്ടറുടെ ആവശ്യം.
No comments:
Post a Comment