വടക്കഞ്ചേരി: ബന്ധുവീട്ടില്‍ വിരുന്നെത്തിയ ഒന്നരവയസ്സുകാരന്‍ ടെലിവിഷന്‍ ദേഹത്തുവീണ് മരിച്ചു. കിഴക്കഞ്ചേരി ഒറവത്തൂര്‍ സ്വദേശി സൈലേഷിന്റെയും അഖിലയുടെയും ഏകമകന്‍ അഭിഷേകാണ് മരിച്ചത്.[www.malabarflash.com]
കോയമ്പത്തൂര്‍ കരൂരില്‍ താമസിക്കുന്ന സൈലേഷും കുടുംബവും ഞായറാഴ്ച രാവിലെയാണ് ഒറവത്തൂരിലുള്ള ബന്ധുവീട്ടിലെത്തിയത്.
പത്തരയോടെയാണ് അപകടം സംഭവിച്ചത്.
പത്തരയോടെയാണ് അപകടം സംഭവിച്ചത്.
മുറിക്കുള്ളില്‍ കളിക്കുന്നതിനിടെ അഭിഷേക് ടെലിവിഷന്‍ സ്റ്റാന്‍ഡില്‍ പിടിച്ചപ്പോള്‍ ടി.വി. ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ വടക്കഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്ന്, തൃശ്ശൂര്‍ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
No comments:
Post a Comment