ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലി എഴുന്നെള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു. തൃശൂർ പെരിങ്കോട് കോതച്ചിറ സുഭാഷാണു മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച രാവിലെ ശീവേലി എഴുന്നള്ളിപ്പിന്റെ രണ്ടാം പ്രദക്ഷിണത്തിനിടെയാണ് ആന ഇടഞ്ഞത്. ശ്രീകൃഷ്ണൻ എന്ന കൊന്പനാണ് ഇടഞ്ഞത്. ഇതോടെ മറ്റ് രണ്ട് ആനകൾകൂടി വിരണ്ടോടി. ഇതിനിടെ ശ്രീകൃഷ്ണൻ സുഭാഷിനെ കുത്തുകയായിരുന്നു.
തിരക്കുകൾക്കിടെ, വീണ് മറ്റു രണ്ടുപേർക്കു പരിക്കേറ്റിട്ടുണ്ട്. ഗുരുവായൂർ സ്വദേശി ദേവകിയമ്മ, കണ്ണൂർ സ്വദേശി ഋഷികേശ് എന്നിവർക്കാണു പരിക്കേറ്റത്.

No comments:
Post a Comment