Latest News

വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിനു 92 ലക്ഷം നഷ്ടപരിഹാരം

ന്യൂഡൽഹി: വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് 92.36 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി മോട്ടോർ ആക്സിഡന്‍റ് ക്ലെയിം ട്രൈബ്യൂണലിന്‍റെ ഉത്തരവ്.[www.malabarflash.com]

2015 ജൂലൈയിൽ ഉണ്ടായ വാഹനാപകടത്തിൽ ഡൽഹി സ്വദേശിനിയായ സാന്ദന സഛ്ദേവാണ് മരിച്ചത്. ജന്തേലൻ ക്ഷേത്രത്തിൽനിന്നു ഭർത്താവിനോപ്പം സാന്ദന ബൈക്കിയിൽ വീട്ടിലേക്ക് മടങ്ങിവരുന്പോഴായിരുന്നു അപകടം. 

ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ അമിത വേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാന്ദന ചികിത്സയിൽ കഴിയുന്പോഴാണ് മരണത്തിനു കീഴടങ്ങിയത്.

അപകടത്തിൽ പരിക്കേറ്റ സാന്ദനയുടെ ഭർത്താവ് സുശിൽ കുമാർ സഛ്ദേവിനു 4.04 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകാനും ട്രൈബ്യൂണൽ ഉത്തരവിട്ടു. പോസ്റ്റുമോർട്ടം റിപ്പോർട്ട്, എഫ്ഐആർ, ചാർജ് ഷീറ്റ് എന്നിവ പരിശോധിച്ച ശേഷമാണ് ട്രൈബ്യൂണൽ നഷ്ടപരിഹാരത്തിനു ഉത്തരവിട്ടത്. 

വാഹനം ഇൻഷുറൻസ് ചെയ്തിരുന്ന റോയൽ സുന്ദരം ആലൻസ് ഇൻഷുറൻസ് കന്പനിയോടാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.