Latest News

കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

അടൂർ: പത്തനംതിട്ട അടൂരിനടുത്തു പഴകുളത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. പള്ളിമുക്ക് അജ്മൽ മൻസിലിൽ റജീന (39) യാണ് മരിച്ചത്. ഭർത്താവ് ഷഫീഖി (41) നെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.[www.malabarflash.com] 

ഉറങ്ങിക്കിടന്ന റജീനയെ ഷഫീഖ് തുരുതുരെ കുത്തുകയായിരുന്നു. ഒപ്പം ഉറങ്ങുകയായിരുന്ന മകൾ ഉണർന്നു ബഹളം വച്ചപ്പോൾ ഷഫീഖ് ഓടിപ്പോയി. പിന്നീട് മേട്ടുപ്പുറത്തുനിന്നു ഷഫീഖിനെ പിടികൂടി.

ഷഫീഖ് മിക്കവാറും മദ്യപിച്ചു വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നെന്നു പോലീസ് പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.