Latest News

ചാരക്കേസിൽ കരുണാകരനെതിരേ നീങ്ങിയതിൽ ദുഃഖമുണ്ടെന്ന് ഹസൻ

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിന്‍റെ സമയത്ത് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്പിക്കാൻ ശ്രമിക്കരുതെന്ന് എ.കെ. ആന്‍റണി ആവശ്യപ്പെട്ടിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ.[www.malabarflash.com]

കെ.കരുണാകരന്‍റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നോടും ഉമ്മൻ ചാണ്ടിയോടുമാണ് ആന്‍റണി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കെ. കരുണാകരനെ നീക്കിയാൽ പാർട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് ആന്‍റണി മുന്നറിയിപ്പ് നൽകിയിരുന്നു. കരുണാകരനെ രാജിവയ്പിക്കാൻ നടത്തിയ നീക്കത്തിൽ ദുഃഖമുണ്ടെന്നും ഹസൻ പറഞ്ഞു.

ഹസന്‍റെ വെളിപ്പെടുത്തലിൽ സന്തോഷമുണ്ടെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു. ഇന്നത്തെ ദിവസം ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയെന്നത് ശ്രദ്ധേയമെന്നും അവർ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.