ദുബൈ: ബ്രദേഴ്‌സ് ബേക്കൽ യുഎഇ കമ്മിറ്റി സംഘടിപ്പിച്ച ഐഎഎച് ഗൾഫ് കപ്പ് സോക്കർ മേളയിൽ മാഞ്ചെസ്റ്റർ ഷിപ്പിംഗ് ജേതാക്കളായി.[www.malabarflash.com]
ദുബൈ വിപിഎസ് ഹെൽത് കെയർ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ ടൂർണമെൻറ് തബാസ്‌കോ ഗ്രൂപ്പ് എംഡി ബഷീർ മാളികയിൽ ഉദ്ഘാടനം ചെയ്തു. കെസെഫ് വൈസ് ചെയർമാൻ ബി മുഹമ്മദ് കുഞ്ഞി, ഹംസ ഗൈറ് സംസാരിച്ചു. എകെ ഫോർട്ടീസെവൻ യുഎഇ ആണ് റണ്ണേഴ്ഴ്സ് അപ്പ്. ഐഎഎച് ചെയർമാൻ ഇഖ്ബാൽ അബ്ദുൽ ഹമീദ് കളിക്കാരുമായി പരിചയപ്പെട്ടു.
വിജയികൾക്ക് ട്രോഫിയും കാശ് അവാർഡും ബ്രദേഴ്‌സ് ബേക്കൽ യുഎഇ കമ്മിറ്റി പ്രസിഡൻറ് ഗഫൂർ ബേക്കൽ, ജന. സെക്ര. റഷീദ് കോട്ടക്കുന്ന് വിതരണം ചെയ്തു.
വിജയികൾക്ക് ട്രോഫിയും കാശ് അവാർഡും ബ്രദേഴ്‌സ് ബേക്കൽ യുഎഇ കമ്മിറ്റി പ്രസിഡൻറ് ഗഫൂർ ബേക്കൽ, ജന. സെക്ര. റഷീദ് കോട്ടക്കുന്ന് വിതരണം ചെയ്തു.
വിവിധ മത്സരങ്ങളിലെ മികച്ച കളിക്കാർക്കുള്ള ട്രോഫികൾ ഗഫൂർ കടപ്പുറം, ഹനീഫ കോട്ടക്കുന്ന്, അഷ്‌റഫ് തായൽ, അസറു കടപ്പുറം, ജാഫർ കോട്ടക്കുന്ന്, അന്ത തായൽ, റഷീദ് ടി, നജാത്ത് ഹംസ, ഷമീം കെകെ, റഹൂഫ് ബേക്കൽ, അജീർ ബേക്കൽ, അൻസാരി ബിഎസ്, റഷീദ് സാലിഹ്, സാലിഹ് തായൽ, അലി റഹൂഫ്, സിറാജ് ബേക്കൽ, ഷെരീഫ് മൊയ്തു, സഫ്‌വാൻ സെയ്തു, ജൗഷൻ ശരീഫ്, വാസിഫ് കമാംപാലം, അമീർ അസ്സു ഹാജി, സവാദ് സലാം തുടങ്ങിയവർ സമ്മാനിച്ചു.
No comments:
Post a Comment