ഉദുമ: മംഗളൂരുവില്‍ നിന്നും തിരുവനന്തപുരം ആര്‍സിസിയിലേക്ക് രോഗിയെ 9 മണിക്കൂര്‍ കൊണ്ട് എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ ഉദുമ മുക്കുന്നോത്തെ ഹസ്സനെ ആദരിച്ചു.[www.malabarflash.com]
കാസര്‍കോട് പള്ളം റോഡിലെ 68 വയസുള്ള ഇബ്രാഹിമിനെയാണ് ഹസ്സന്‍ 9 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തെ ആശുപത്രിയിലേക്കെത്തിച്ചത്.
ഡിവൈഎഫ്‌ഐ പാലക്കുന്ന് മേഖല കമ്മിറ്റിയും തിരുവക്കോളി യൂണിറ്റ് കമ്മിറ്റിയും സംയുക്തമായാണ് ഹസ്സനെ പാലക്കുന്നില്‍ വെച്ച് ഞായറാഴ്ച വൈകുന്നേരം ആദരിച്ചത്.
പാലക്കുന്ന് മേഖല കമ്മിറ്റിക്ക് വേണ്ടി ബേക്കല്‍ പോലീസ് സ്റ്റേഷനിലെ ജൂനിയര്‍ എസ് ഐ ദിനേശനും തിരുവക്കോളി യൂണിറ്റ് കമ്മിറ്റിക്ക് വേണ്ടി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ വി രവീന്ദ്രനും പൊന്നാടയണിയിച്ചു.
ചടങ്ങില്‍ ടി വി പുരുഷോത്തമന്‍, നിസാമുദീന്‍ തിരുവക്കോളി, സാഗര്‍ കെ ജി, അസിസ് തിരുവക്കോളി, മൂസ പാലക്കുന്ന്, അശോകന്‍ പാലക്കുന്ന് എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment