വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി കൊള്ളക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. അര്‍ഷദ് വോറ(19) എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]
ചിക്കാഗോയിലെ ഡോല്‍ട്ടണ്‍ ക്ലാര്‍ക്ക് ഗ്യാസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും അമേരിക്കന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കടയില്‍ മോഷണം നടത്തുന്നതിനിടെയാണ് രണ്ട് പേരടങ്ങുന്ന കൊള്ളസംഘം കടയില്‍ സാധനം വാങ്ങാനെത്തിയ അര്‍ഷദിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം ആക്രമികള്‍ ഓടി രക്ഷപ്പെട്ടു.
സംഭവത്തില്‍ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ആക്രമികളെ കണ്ടെത്തുന്നവര്‍ക്ക് പോലീസ് 12,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

No comments:
Post a Comment