കോലഞ്ചേരി: ലോറിയിൽനിന്നു കെട്ടു പൊട്ടി തടി താഴേയ്ക്കു വീണ് ക്രെയിൻ ഓപ്പറേറ്ററായ യുവാവ് മരിച്ചു. പിറവം കളന്പുർ പുത്തൻവീട്ടിൽ ജിനു പി. രാജു (24) ആണു മരിച്ചത്. പാങ്കോടിനു സമീപം പുളിഞ്ചോട് ജംഗ്ഷനിലായിരുന്നു അപകടം.[www.malabarflash.com]
ലോറിയിൽ കയറ്റിക്കൊണ്ടുവന്ന തടി മില്ലിനു സമീപം ഇറക്കാൻ കെട്ട് അഴിക്കുന്നതിനിടെ കെട്ടുപൊട്ടി തടി ദേഹത്തേക്കു പതിക്കുകയായിരുന്നു. മുക്കാൽ മണിക്കൂറോളം തടിക്കടിയിൽ കിടന്ന ജിനുവിനെ ക്രെയിൻ എത്തിച്ചു തടി ഉയർത്തിയ ശേഷമാണു പുറത്തെടുക്കാനായത്. ഉടൻ കോലഞ്ചേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജിനുവിന്റെ സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു പിറവം കോളങ്ങായി സെന്റ് മൈക്കിൾസ് പള്ളിയിൽ. ജെ ആൻഡ് ജെ എന്ന ക്രെയിൻ സർവീസ് നടത്തുകയായിരുന്നു ജിനു. പിതാവ് രാജു കെഎസ്ആര്‍ടിസി ഡ്രൈവറാണ്. മാതാവ്: ഡെയ്സി. സഹോദരൻ: ജാക്സണ് (എവിടി, നെല്ലിയാംപതി).
നേരത്തെ കോട്ടയം മൂലേടത്തു താമസിച്ചിരുന്ന രാജുവും കുടുംബവും ഏതാനും വർഷം മുന്‍പാണ് പിറവത്തേക്കു മാറി താമസിച്ചത്.

No comments:
Post a Comment