കണ്ണൂർ: കണ്ണൂർ നഗരത്തിൽ ബസ് ഷെൽട്ടറിനു സമീപം യുവാവിനെ വാഹനം കയറി മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ ഗാന്ധി സർക്കിളിലെ വൈദ്യുതി ഭവനു മുന്നിലുള്ള ബസ്സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്ന പാലക്കാട് ചെർപ്പുളശേരി കുളക്കാട് കണിയളത്തിങ്കൽ വീട്ടിൽ ചന്ദ്രന്റെ മകൻ ഉണ്ണിക്കൃഷ്ണൻ (28) ആണ് മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച പുലർച്ചെയാണ് ഉണ്ണിക്കൃഷ്ണനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബസ് ഷെൽട്ടറിൽ ഉറങ്ങാൻ കിടന്ന ഉണ്ണിക്കൃഷ്ണൻ ഉറക്കത്തിനിടെ ഉരുണ്ട് റോഡിൽ വീണതായിരിക്കുമെന്നാണ് സംശയമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി കണ്ണൂരിൽ പൂന്തോട്ടനിർമാണ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഉണ്ണിക്കൃഷ്ണൻ.
രാത്രിയിൽ പയ്യാന്പലം ബീച്ചിനോടുചേർന്നുള്ള വീട്ടിൽ വാച്ച്മാനായും ജോലി ചെയ്തുവരികയായിരുന്നു. തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അപകടത്തിനിടയാക്കിയ വാഹനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്താൻ ടൗൺ പോലീസും ട്രാഫിക് പോലീസും അന്വേഷണം തുടങ്ങി. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. യുവാവിന്റെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്കു കൊണ്ടുപോയി.
No comments:
Post a Comment