Latest News

നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി; ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസര്‍കോട്: നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. മെമ്പര്‍ഷിപ്പടിസ്ഥാനത്തില്‍ ജില്ലയിലെ 5 മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എന്‍.വൈ.എല്‍. കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.[www.malabarflash.com]

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഐ.എന്‍.എല്‍.നേതാവുമായ കാസിം ഇരിക്കൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യോഗം ഐ.എന്‍.എല്‍. സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് കെ.എസ്. ഫക്രുദ്ദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. 
സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, മുസ്തഫ തോരവളപ്പ്, റഹീം ബെണ്ടിച്ചാല്‍, ഹനീഫ് അറബി, നബീല്‍ കാഞ്ഞങ്ങാട്, ടി.എം.എ.റഹ്മാന്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: അഡ്വ: ഷെയ്ക്ക് ഹനീഫ് (പ്രസിഡണ്ട്), അന്‍വര്‍ മാങ്ങാടന്‍, റാഷിദ് ബേക്കല്‍, വി.എന്‍.പി.ഫൈസല്‍ (വൈസ് പ്രസിഡണ്ട്), ഷാഫി സുഹ്‌രി (ജന: സെക്രട്ടറി.), സിദ്ദീഖ് ചെങ്കള, അബൂബക്കര്‍ പൂച്ചക്കാട്, ഇ.എല്‍.നാസര്‍ കാഞ്ഞങ്ങാട് (സെക്രട്ടറിമാര്‍), പി.എച്ച്.ഹനീഫ് ഹദ്ദാദ് നഗര്‍ (ട്രഷറര്‍).
സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍: റഹീം ബെണ്ടിച്ചാല്‍, സിദ്ദീഖ് ചെങ്കള, യൂസുഫ് ഒളയം, മുനീര്‍ കണ്ടാളം, അബൂബക്കര്‍ പൂച്ചക്കാട്, ഹനീഫ് എരിയപ്പാടി, ശരീഫ് ചെമ്പിരിക്ക, റാഷിദ് ബേക്കല്‍, വി.എന്‍.പി.ഫൈസല്‍, ഷാഹിദ് സി.എല്‍, ഷുക്കൂര്‍ എരിയാല്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.