മനില: ഫിലിപ്പീൻസിലെ ഡാവോയിൽ ഷോപ്പിംഗ് മാളിൽ ഉണ്ടായ തീപിടിത്തത്തിൽ 37 മരണം. മാളിലെ ജീവനക്കാരാണ് മരിച്ചവരിൽ ഭൂരിഭാഗവും. ഫിലിപ്പീൻസിലെ സർക്കാർ വൃത്തങ്ങളാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. [www.malabarflash.com]
ശനിയാഴ്ച മാളിലെ മൂന്നാം നിലയിലെ ഫർണീച്ചർ സ്റ്റോറിലാണ് തീപിടിത്തമുണ്ടായത്. മാളിൽനിന്നു പത്ത് പേരെ രക്ഷിച്ചതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
ശനിയാഴ്ച മാളിലെ മൂന്നാം നിലയിലെ ഫർണീച്ചർ സ്റ്റോറിലാണ് തീപിടിത്തമുണ്ടായത്. മാളിൽനിന്നു പത്ത് പേരെ രക്ഷിച്ചതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും പോലീസ് അറിയിച്ചു.
No comments:
Post a Comment