Latest News

കണ്ണൂര്‍ വിമാനത്താവളം: പരീക്ഷണ പറക്കല്‍ ഫെബ്രുവരിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഫെബ്രുവരിയില്‍ പ്രവര്‍ത്തനസജ്ജമാവുമെന്നും സപ്തംബറില്‍ ഉദ്ഘാടനം ചെയ്യുമെന്നും കിയാല്‍ മാനേജിംഗ് ഡയറക്ടര്‍ പി ബാലകിരണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com]

വിമാനത്താവളത്തിന്റെ 95 ശതമാനം പ്രവൃത്തിയും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ മറ്റ് അനേകം അനുമതി ലഭിക്കേണ്ടതിനാലാണ്. 

ഫെബ്രുവരിയില്‍ പ്രവര്‍ത്തനസജ്ജമാകുമെങ്കിലും സപ്തംബറില്‍ ഉദ്ഘാടനം നടത്തുന്നത്. ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാകുന്നതോടെ വിമാനത്താവളത്തില്‍ പരീക്ഷണ പറക്കല്‍ നടക്കും.
കുടിയൊഴിപ്പിക്കപ്പെട്ട 42 കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഈവര്‍ഷം തന്നെ തൊഴില്‍ നല്‍കുമെന്നും അവശേഷിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷത്തിനകം തൊഴില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.