കോഴിക്കോട്: മുക്കം പെരുവയലിൽ ടിപ്പർ ലോറി സ്കൂട്ടറിലും ബൈക്കിലും സൈക്കിളിലും ഇടിച്ച് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. സൈക്കിൾ യാത്രക്കാരനായ പെരുവയൽ എളവന ശിവദാസൻ (59), ബൈക്ക് യാത്രക്കാരൻ പാലാഴി കളത്തിൽതാഴം രവീന്ദ്രന്റെ മകൻ ദിപിൻ (27), സ്കൂട്ടറിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന താത്തൂർ പൊയിൽ പൂമംഗലത്ത് സുഗതന്റെ ഭാര്യ ചന്ദ്രിക (60) എന്നിവരാണ് മരിച്ചത്. [www.malabarflash.com]
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ മാവൂർ കോഴിക്കോട് റോഡിൽ പെരുവയൽ അങ്ങാടിക്കുതൊട്ടുമുമ്പ് പെൻഷൻ ഭവന് സമീപമാണ് അപകടം. മാവൂർ ഭാഗത്തുനിന്ന് പെരുവയൽ ഭാഗത്തേക്ക് മിനി മെറ്റലുമായി പോകുന്ന ടിപ്പർ അതേ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറിലും തുടർന്ന് നിയന്ത്രണം വിട്ട് എതിർദിശയിൽ വരികയായിരുന്ന സൈക്കിളിലും ബുള്ളറ്റ് ബൈക്കിലും ഇടിക്കുകയായിരുന്നു. റോഡിന്റെ വലതുവശത്തെ ഓവുചാലിലേക്ക് മറിഞ്ഞ ടിപ്പർ വൈദ്യുതി പോസ്റ്റുകൾ തകർത്താണ് നിന്നത്.
അടിയിൽ കുടുങ്ങിയ ദിപിനെ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് ടിപ്പർ മറിച്ചിട്ടാണ് പുറത്തെടുത്തത്. ദിപിനും ശിവദാസനും തൽക്ഷണം മരിച്ചു. ചന്ദ്രിക മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകുന്നേരം 5.30 ഓടെയാണ് മരിച്ചത്.

No comments:
Post a Comment