കണ്ണൂര്‍: പ്രസവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ചത് സംബന്ധിച്ച് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ. പള്ളൂര്‍ അല്‍അര്‍ഫയില്‍ റസീന (34)ആണ് ശനിയാഴ്ച പുലര്‍ച്ചെ പ്രസവിച്ചത്.[www.malabarflash.com]
കലശലായ വയറുവേദനയെ തുടര്‍ന്ന് റസീനയെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഒരു സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയെ ഡോക്ടര്‍ മറ്റൊന്നും പരിശോധിക്കാതെ ലേബര്‍ റൂമിലേക്ക് മാറ്റുകയാണത്രെ ഉണ്ടായത്. മണിക്കൂറുകള്‍ക്കുശേഷം റസീന പ്രസവിച്ചെങ്കിലും കുട്ടിയെ ബന്ധുക്കളെ കാണിക്കാതെ തന്നെ ഇക്യുബേറ്ററിലേക്ക് മാറ്റുകയും ചെയ്തു.
കുറെസമയം കഴിഞ്ഞ ശേഷം കുട്ടി മരിച്ചതായും ബന്ധുക്കളെ അറിയിക്കുയാണ് ഉണ്ടായത്. പിന്നീട് കുട്ടികളുടെ സ്‌പെഷലിസ്റ്റായ ഡോക്ടര്‍ സിദ്ദീഖ് എത്തി കുട്ടിയുടെ മൃതദേഹം അഴുകിയിട്ടുണ്ടെന്നും രണ്ടുദിവസം മുമ്പ് കുട്ടി അമ്മയുടെ വയറ്റില്‍ നിന്നും മരണപ്പെട്ടതായും ബന്ധുക്കളെ അറിയിച്ചു.
കൂരാറയിലെ ചിറമ്മല്‍ വീട്ടില്‍ സിറാജിന്റെ ഭാര്യയാണ് റസീന. മൂന്നാമത്തെ പ്രസവമായിരുന്നു.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ഏറെ വാക്കേറ്റവും ബഹളവും തുടര്‍ന്നു. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
No comments:
Post a Comment