Latest News

ക്രിക്കറ്റ് മത്സരത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മഞ്ചേശ്വരം: ക്രിക്കറ്റ് മത്സരത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മിയാപദവ് ജോഡ്കല്ലിലെ പത്മനാഭ(25) യാണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം.[www.malabarflash.com]

മിയാപദവില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിക്കുന്നതിനിടെ ബൗള്‍ ചെയ്ത് കൊണ്ടിരിക്കുന്നതിനിടെ പത്മനാഭന്‍ തളര്‍ന്നുവീഴുകയായിരുന്നു.

ഉടന്‍ തന്നെ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.