Latest News

മട്ടന്നൂര്‍ ശിവപുരത്ത് ബിജെപി നേതാക്കള്‍ സഞ്ചരിച്ച കാറിനു നേരെ ബോംബേറ്‌

കണ്ണൂര്‍: മട്ടന്നൂർ ശിവപുരത്ത് ബിജെപി പ്രവർത്തകർ സഞ്ചരിച്ച കാറിനു നേരെയുണ്ടായ ബോംബേറിൽ അഞ്ചു പേർക്കു പരുക്കേറ്റു.[www.malabarflash.com]

ബിജെപി മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് പുതുക്കുടി രാജൻ (39), ബിജെപി മാലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മോഹനൻ (42), മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സുനിൽകുമാർ (37), ബിജെപി മാലൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഗംഗാധരൻ (40), ബിജെപി മാങ്ങാട്ടിടം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനീഷ് (35) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുനിൽ കുമാറിനെ കോഴിക്കോട്ടേക്കു കൊണ്ടുപോയി.

ചൊവ്വാഴ്ച രാത്രി ഒൻപതോടെയാണു സംഭവം. ബിജെപി പ്രവർത്തകരെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങുമ്പോഴാണു സംഭവമെന്ന് ബിജെപി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.