Latest News

വാഹനാപകടത്തിൽ മരിച്ച മലയാളി വിദ്യാർഥിയുടെ ആശ്രിതർക്ക് 81.21 ലക്ഷം രൂപ നഷ്ടപരിഹാരം

ന്യൂഡൽഹി: വാഹനാപകടത്തിൽ മരിച്ച മലയാളി വിദ്യാർഥിയുടെ ആശ്രിതർക്ക് 81.21 ലക്ഷം രൂപ നഷ്ടപരിഹാരം. ഇരിങ്ങാലക്കുട സ്വദേശി ഡേൻ തോമസിന്റെ മാതാപിതാക്കൾക്കാണു നഷ്ടപരിഹാരം നൽകാൻ ഡൽഹി മോട്ടോർ ആക്സിഡന്റ് െക്ലയിംസ് ട്രൈബ്യൂണൽ വിധിച്ചത്.[www.malabarflash.com]
ഒൻപതു ശതമാനം പലിശയും നൽകണമെന്ന് എതിർകക്ഷികളായ ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനിയോടു കോടതി നിർദേശിച്ചു.
വിദ്യാർഥി അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ടുള്ള ഏറ്റവും വലിയ നഷ്ടപരിഹാര വിധികളിലൊന്നാണിത്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അധ്യാപകനായിരുന്ന പ്രഫ. കെ.ജെ.തോമസിന്റെയും മിനിമോളുടെയും മകനായ ഡേൻ തോമസ് (22) 2013 ഓഗസ്റ്റ് ഏഴിനാണ് അപകടത്തിൽ മരിച്ചത്.

സുഹൃത്തിനെ വിമാനത്താവളത്തിൽ യാത്ര അയച്ച ശേഷം നോയിഡയിലെ താമസസ്ഥലത്തേക്കു മടങ്ങുന്ന വഴിയായിരുന്നു അപകടം.
ഡേൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു.

സ്വകാര്യ യൂണിവേഴ്സിറ്റിയിലെ എംബിഎ വിദ്യാർഥിയായിരുന്ന യുവാവ് മികച്ച കാർട്ടൂണിസ്റ്റുകൂടിയായിരുന്നു. എംബിഎ പൂർത്തിയാക്കിയാൽ ക്ലാസ് എ സർക്കാർ ജീവനക്കാരനു തുല്യമായ ജോലി ഡേനിനു ലഭിക്കുമെന്നു കണക്കുകൂട്ടിയാണു നഷ്ടപരിഹാര തുക വിധിച്ചത്. ഹർജിക്കാർക്കുവേണ്ടി അഡ്വ. ജോജോ ജോസ് ഹാജരായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.