Latest News

മട്ടന്നൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂർ: മട്ടന്നൂർ അയ്യല്ലൂരിൽ രണ്ടു സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു. ഡോ.കെ .ടി.സുധീർ, കെ.ശ്രീജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]

തിങ്കളാഴ്ച രാത്രി 10 നു അയ്യല്ലൂർ സേലം രക്തസാക്ഷി വായനശാലയ്ക്ക് സമീപത്തെ ഷെൽട്ടറിൽ വച്ചാണ് ഇരുവർക്കും വെട്ടേറ്റത്. അക്രമത്തിനു പിന്നിൽ ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകരെന്ന് സി.പി.എം.

സി പി എം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചു ചൊവ്വാഴ്ച മട്ടന്നൂർ, ഇരിട്ടി നഗരസഭയിലും തില്ലങ്കേരി, മാലൂർ, കൂടാളി, കീഴല്ലൂർ, കൂടാളി പഞ്ചായത്തുകളിൽ സിപിഎം ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.