Latest News

ക്രിസ്മസ് ആഘോഷം കഴിഞ്ഞു മടങ്ങിയ യുവാവിനെ അജ്ഞാത സംഘം കൊലപ്പെടുത്തി

മംഗളൂരു: മംഗളൂരു നഗരത്തിലെ വലന്‍സിയയില്‍ ക്രിസ്മസ് ആഘോഷം കഴിഞ്ഞു മടങ്ങിയ യുവാവിനെ അജ്ഞാത സംഘം കൊലപ്പെടുത്തി. വലന്‍സിയ ഗോരിഗുഡ്ഡയിലെ മെര്‍ലിക്ക് ഡിസൂസ(21) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.[www.malabarflash.com]
ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞ് വീട്ടിലെത്തിയ മെര്‍ലിക്ക് വീടിന്റെ പുറത്ത് അഞ്ചുപേര്‍ പതിയിരിക്കുന്നതായി കണ്ടതായും ഉടന്‍ മെര്‍ലിക്ക് സുഹൃത്തുക്കളെ വിളിച്ച് അറിയിക്കുകയും സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പാണ്ഡേശ്വര്‍ പോലീസ് സംഘം സ്ഥലത്ത് എത്തുമ്പോഴേക്കും അക്രമി സംഘം കൊലപാതകം നടത്തി രക്ഷപ്പെട്ടിരുന്നു. ഈ സമയത്തെ മെര്‍ലിക്കും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു മെര്‍ലിക്ക്.കഴിഞ്ഞ രണ്ടു ദിവസം മുമ്പാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
കുപ്രസിദ്ധ ഗുണ്ടാ നേതാവായ മംഗളൂരു വിജയയുടെ സംഘത്തിലായിരുന്ന മെര്‍ലിക്ക് 2016 ല്‍ മാര്‍ണമിക്കട്ടയില്‍ വെച്ച് ഗുണ്ടാ നേതാവ് സന്ദീപ് ഷെട്ടിയെ വധിക്കാന്‍ശ്രമിച്ച കേസില്‍ പ്രതിയാണ്. ഈ കേസില്‍ ഒരു വര്‍ഷത്തിലധികമായി മെര്‍ലിക്ക് ജയിലില്‍ കഴിയുകയായിരുന്നു.
സന്ദീപ് ഷെട്ടിയെ വധിക്കാന്‍ശ്രമിച്ചതിനുളള പ്രതികാരമാണ് കൊലപാതകമെന്നാണ് സംശയിക്കുന്നത് പാണ്ഡേശ്വര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗളൂരു വെന്‍ലോക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.