ഭുവനേശ്വർ: ഒഡീഷയിൽ കുഴൽ കിണറ്റിൽ വീണ മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി. ആറു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് സുരക്ഷാസേനയ്ക്ക് രാധ സഹു എന്ന കുട്ടിയെ രക്ഷിക്കാനായത്.[www.malabarflash.com]
അഗ്നിശമനസേനാവിഭാഗവും ദുരന്തനിവാരണസേനയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
16 അടിയോളം താഴ്ചയിൽ കുഴിയുണ്ടാക്കി അ കുഴിയിൽ നിന്ന് കുഴൽകിണറ്റിലേക്ക് തുരങ്കമുണ്ടാക്കിയ ശേഷമാണ് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ കുട്ടിയെ രക്ഷപ്പെടുത്തിയത്.
16 അടിയോളം താഴ്ചയിൽ കുഴിയുണ്ടാക്കി അ കുഴിയിൽ നിന്ന് കുഴൽകിണറ്റിലേക്ക് തുരങ്കമുണ്ടാക്കിയ ശേഷമാണ് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ കുട്ടിയെ രക്ഷപ്പെടുത്തിയത്.
കുട്ടിയെ രക്ഷപ്പെടുത്തിയ അഗ്നിശമനസേന- ദുരന്തനിവാരണ സേന ഉദ്യോഗസ്ഥരുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് മുഖ്യമന്ത്രി നവീൻ പട്നായ്ക് പറഞ്ഞു.
No comments:
Post a Comment