ഉദുമ: പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 2017 മാർച്ച് 12 ഞായറാഴച്ച കരിപ്പോടി എ എൽ പി സ്കൂൾ വികസന സെമിനാറിൽ വെച്ച് രൂപീകരിച്ച വികസന പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനവും, "നല്ല വായന, നല്ല പഠനം, നല്ല ജീവിതത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി " എല്ലാ ക്ലാസ്സുകളിലും സജ്ജീകരിച്ച ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനവും, രക്ഷിതാക്കൾക്കായി ഉദുമ പി.എച്ച്.സിയുടെ നേതൃത്വത്തിൽ പാരന്റിംഗ് ക്ലാസ്സും നടന്നു.[www.malabarflash.com]
ബുധനാഴ്ച്ച നടന്ന ചടങ്ങിൽ ബേക്കൽ സബ്: ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു.
വികസന പദ്ധതിയുടെ ഭാഗമായി നവീകരിച്ച ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അഡീ: ഗവ: പ്ലീഡർ കെ.ബാലകൃഷ്ണനും. ക്ലാസ്സ് ലൈബ്രററിയുടെ ഉദ്ഘാടനം എ.ഇ.ഒ.കെ.ശ്രീധരനും നിർവ്വഹിച്ചു.
വികസന പദ്ധതിയുടെ ഭാഗമായി നവീകരിച്ച ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അഡീ: ഗവ: പ്ലീഡർ കെ.ബാലകൃഷ്ണനും. ക്ലാസ്സ് ലൈബ്രററിയുടെ ഉദ്ഘാടനം എ.ഇ.ഒ.കെ.ശ്രീധരനും നിർവ്വഹിച്ചു.
കലോത്സവ വിജയികളെ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ജനറൽ സെക്രട്ടറി പി.വി.അശേക്കു മാ ർ അനുമോദിച്ചു. വാർഡ് മെമ്പർ കെ.ജി.മാധവൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ മാനേജർ സി.കെ.ശശി ആറാട്ട് കടവ്, പ്രധാന അധ്യാപിക ആശ, വികസന സമിതി ഖജാജി കസ്തുരി ബാലൻ,മാനേജ്മെന്റ അംഗം രാജേന്ദ്രനാഥ് , പി.ടി.എ പ്രസിഡണ്ട് ഹാരീസ്, മദർ പി.ടി.എ പ്രസിഡണ്ട് മീന രമേശ് എസ്.എം.സി. ചെയർമാൻ വി.ആർ.ഗംഗാധരൻ എന്നിവർ സംസാരിച്ചു.
വികസന പദ്ധതി അവലോകന റിപ്പോർട്ട് രജ്ഞിത്ത് മാസ്റ്റർ അവതരിപ്പിച്ചു.ചെയർമാൻ ശശി കട്ടയിൽ സ്വാഗതവും സലീം മാസ്റ്റർ നന്ദിയും പറഞ്ഞു.
No comments:
Post a Comment