കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി ദുബായിലേക്ക് കടത്താൻ ശ്രമിച്ച 71.82 ലക്ഷം രൂപയുടെ വിദേശകറൻസി ഡിആർഐ സംഘം പിടികൂടി. ഇൻഡിഗോ വിമാനത്തിൽ ദുബായിലേക്ക് പോകാനായി എത്തിയ കോഴിക്കോട് താമരശേരി അടിവാരം കല്ലേപുള്ളിയിൽ ജേസൽ(32) ആണ് കറൻസിയുമായി പിടിയിലായത്.[www.malabarflash.com]
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട്ടു നിന്നെത്തിയ ഡിആർഐ സംഘം ജേസലിനെ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ഇയാളുടെ ബാഗേജിനകത്ത് പ്രത്യേക അറയ്ക്കുളളിലും പാന്റ്സിന്റെ പോക്കറ്റിലും ശരീരത്തിലുമായിട്ടായിരുന്നു കറൻസി ഒളിപ്പിച്ചിരുന്നത്.

അമേരിക്കൻ ഡോളർ, സൗദി റിയാൽ, ഒമാൻ റിയാൽ, ബഹ്റൈൻ ദിനാർ, യുഎഇ ദിർഹം എന്നിവയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.
No comments:
Post a Comment