Latest News

യോഗങ്ങളില്‍ ഹാജരായില്ല: കാസര്‍കോട് നഗരസഭയിലെ ലീഗ് അംഗത്തെ അയോഗ്യനാക്കാന്‍ നടപടി തുടങ്ങി

കാസര്‍കോട്: സ്ഥിരമായി യോഗങ്ങളില്‍ ഹാജരാകാതിരുന്ന കാസര്‍കോട് നഗരസഭയിലെ മുസ്ലിം ലീഗ് അംഗത്തെ അയോഗ്യനാക്കാന്‍ നഗരസഭ നടപടി തുടങ്ങി.[www.malabarflash.com]

എസ്.സി-എസ്.ടി സംവരണ വാര്‍ഡായ തളങ്കര തെരുവത്ത് (22-ാം വാര്‍ഡ്) നിന്ന് മുസ്ലിം ലീഗ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച കെ. വിശ്വനാഥനെയാണ് അയോഗ്യനാക്കുന്നത്. മൂന്നു മാസത്തിലധികമായി സ്ഥിരമായി യോഗത്തില്‍ പങ്കെടുക്കുകയോ നഗരസഭാ ഭരണകാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യാത്ത വിശ്വനാഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി നഗരസഭാ അധ്യക്ഷക്ക് കത്ത് നല്‍കി. 

നടപടികളുമായി മുന്നോട്ട് പോകാനാണ് നഗരസഭാ അധ്യക്ഷയുടെ നിര്‍ദ്ദേശം. 

കാസര്‍കോട് നഗരസഭയില്‍ ഇതാദ്യമായാണ് ഒരാള്‍ സ്ഥിരമായി യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ അയോഗ്യനാവുന്നത്.
വിശ്വനാഥ യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയും വാര്‍ഡിന്റെ വികസന കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയും ചെയ്യുന്നതില്‍ പാര്‍ട്ടി നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിക്കുകയും ഒരു കൗണ്‍സിലറുടെ ചുമതല നിര്‍വ്വഹിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും യോഗങ്ങളില്‍ പങ്കെടുക്കുന്നതിലുള്ള വീഴ്ച തുടര്‍ന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.