വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ഒരു പെൺകുട്ടിയെ ഉൾപ്പെടെ മൂന്നു പേരെ രക്ഷിച്ചു. ചങ്ങരംകുളം മാപ്പാലിക്കല്‍ പ്രകാശന്റെ മകള്‍ പ്രസീന എന്ന ചിന്നു (12) മാപ്പാലിക്കല്‍ ദിവ്യയുടെ മകന്‍ ആഭിദേവ്(8) മാപ്പാലക്കല്‍ വേലായുധന്റെ മകള്‍ വൈഷ്ണ(15) മാക്കാലിക്കല്‍ ജയന്റെ മക്കള്‍ പൂജ എന്ന ചിന്നു(15), ജനിഷ(11) പനമ്പാട് സ്വദേശി നെല്ലിക്കല്‍ തറയില്‍ ശ്രീനിവാസന്റെ മകന്‍ ആദിനാഥ് (14) എന്നിവരാണ് മരിച്ചത്.
മാക്കാലിക്കല്‍ വേലായുധന്‍(55), നെല്ലിക്കല്‍ തറയില്‍ ശ്രീനിവാസന്റെ മകള്‍ ശിവഖി, വെള്ളക്കടവില്‍ സുലൈമാന്റെ മകള്‍ ഫാത്തിമ, എന്നിവര്‍ രക്ഷപ്പെട്ടു. ആദിനാഥിന്റെ സഹോദരിയാണ് രക്ഷപ്പെട്ട ശിവഖി. തോണി തുഴഞ്ഞിരുന്ന വേലായുധന്‍(55) ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്.
No comments:
Post a Comment