കാസര്‍കോട്: ചക്കരബസാറിലെ ഒരു മൊബൈല്‍ കടയില്‍ നിന്നു 4000 രൂപയുടെ മൊബൈലുമായി രക്ഷപ്പെട്ടയാളെ കടയുടമ ബാസിത്ത് വാട്‌സ്‌ആപ്പ് മെസേജിലൂടെ പിടിച്ചു.[www.malabarflash.com]
കര്‍ണാടക ബല്ലാരി സ്വദേശി കൃഷ്‌ണനെയാണ് പിടികൂടിയത്. ഇയാളെ പോലീസിനു കൈമാറി. ഞായറാഴ്‌ച ഉച്ചക്കു മൊബൈല്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ഇയാള്‍ ഫോണുകള്‍ നോക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ കടയില്‍ മറ്റൊരാള്‍ വരുകയും കട ഉടമ അയാളുമായി സംസാരിക്കുന്നതിനിടയില്‍ ഒരു ഫോണെടുത്തു സ്ഥലം വിടുകയുമായിരുന്നു.
ക്യാമറയില്‍ പതിഞ്ഞ ഇയാളുടെ ചിത്രം വാട്‌സ്‌അപ്പ് ഗ്രൂപ്പുകളിലയ്‌ക്കുഅയക്കുകയും തുടര്‍ന്നു മാര്‍ക്കറ്റ് കുന്നില്‍ വച്ച് ഇയാള്‍ പിടിയിലാവുകയുമായിരുന്നു.
No comments:
Post a Comment